ചിറക്കടവ് : പ്രമേഹരോഗി കൊവിഡ് ബാധിച്ച് മരിച്ചു. തെക്കേത്തുകവല പള്ളത്ത്(പരിയാരത്ത്) വി.എസ്.ഗോപിനാഥൻ നായർ(കുട്ടായി-71) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പ്രമേഹരോഗത്തെ തുടർന്ന് കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റ കാൽവിരൽ മുറിച്ചുനീക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് ക്ഷീണിതനായതിനാൽ തെള്ളകത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: തുളസീഭായി പള്ളത്ത് കുടുംബാംഗം. മകൾ: ധന്യ. മരുമകൻ: അനിൽകുമാർ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും.