jose-k-mani

പാലാ : കേരള കോൺഗ്രസ് (എം) രാഷ്ട്രീയ നിലപാട് സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉയർന്ന് വരുന്ന ചർച്ചകൾ തീർത്തും അപ്രസക്തമാണെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ഒക്‌ടോബർ 9 ന് ചേർന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ അടിസ്ഥാനത്തിൽ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാവും. അതിന് മുമ്പ് സീറ്റുകൾ സംബന്ധിച്ച സാങ്കൽപ്പിക ചർച്ചകളോട് പ്രതികരിക്കേണ്ടതില്ല. വെറുമൊരു പേരിനപ്പുറം പാലാ എന്നത് ഹൃദയവികാരമാക്കിയത് കെ.എം മാണിയാണ്. അത്തരമൊരു വികാരം എല്ലാവർക്കും ഉണ്ടാവുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.