വൈക്കം: എസ്.എൻ.ഡി.പി യോഗം പള്ളിപ്പുറത്ത്‌ശ്ശേരി ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനുള്ള സാധന സാമഗ്രികളും വിതരണം ചെയ്തു. യൂണിറ്റ് രക്ഷാധികാരിയും റിട്ട. ബി.ഡി.ഒയുമായ ചെല്ലപ്പൻ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ സജീവ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുജിത പ്രമോദ്, മനോജ് ചെത്തിക്കാട്ട്, പ്രമോദ് താനവേലിൽ, യൂണിറ്റ് മിൻ ചെയർമാൻ, രാമചന്ദ്ര പ്രമോദ്, രാജീവ് ചെത്തിക്കാട്ടു, ചന്ദ്രിക ഗോപി എന്നിവർ പങ്കെടുത്തു. യൂണിറ്റിന്റെ വാർഷികാഘോഷങ്ങൾക്കായി കരുതിവച്ച തുക ഉപയോഗിച്ചാണ് ഭക്ഷ്യധാന്യ കിറ്റുകൾ ശേഖരിച്ച് വിതരണം ചെയ്തത്.