വൈക്കം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുളങ്ങര കോളനിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വയോജന വിശ്രമകേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ നിർവഹിച്ചു. 17 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഡ്വ. പി.വി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ഭാസ്‌കരൻ, കെ.ബി മല്ലിക, ബിന്ദു സുനിൽ, ടി.കെ സാബു, എൻ.കെ. ശശീന്ദ്രൻ, ജി. സുജിത്ത് എന്നിവർ പ്രസംഗിച്ചു.