തിരുവാർപ്പ്: കോട്ടയം ആലപ്പുഴ ജലപാതയിൽ കാഞ്ഞിരം പുത്തൻ തോട്ടിൽ ദ്രാവകരൂപത്തിലുള്ള കുറത്ത പാട ഒഴുകിയത് ഇരുകരകളിലുള്ള ജനങ്ങളെ പരിഭ്രാന്തിയിലാക്കി. നിരവധിയാളുകൾ ഉപയോഗിക്കുന്ന തോട്ടിലാണ് ദുർഗന്ധം വമിക്കുന്ന പാട ഒഴുകിയെത്തിയത്. നിരവധിപേർക്ക് ശ്വാസതടസവും അസ്വസ്ഥതയും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഉച്ചയോടെ പെയ്ത മഴയിൽ കറുത്ത പാട ഒഴുകി കായലിലിയേക്ക് പോയതായി പഞ്ചായത്തംഗം സുഭഗ ടീച്ചർ പറഞ്ഞു.