വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ് പി ബാലസുബ്രഹ്മണ്യം അനുസ്മരണവും സംഗീതസന്ധ്യയും നടത്തി.ടിവി പുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കവിതാറെജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷനായി. അഡ്വ രമണൻ കടമ്പറ ടി.ആർ. രമേശൻ ബിജു കാക്കനാട് കെ.കെ.ശശികുമാർ,വൈക്കം മനോജ്, വൈക്കം പ്രഭാഷ്, ബിനോയി കുര്യാക്കോസ് അനീഷ് എസ്,ലളിതാ ശശീന്ദ്രൻ,സുലഭ സുജയ്,സുമ വിജയൻ എന്നിവർ പ്രസംഗിച്ചു.