കോട്ടയം: ശ്രീനാരായണ പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമിതി സർക്കാർ ജീവനക്കാരുടെ ശമ്പള സമിതിക്ക് മുന്നിൽ നിർദേശങ്ങൾ സമർപ്പിച്ചു. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിക്ഷപക്ഷമായി വിലയിരുത്തി അഴിമതിയടക്കമുള്ള നിലപാടുള്ള 50 ശതമാനം ഉദ്യോസ്ഥരെയെങ്കിലും ഓരോ വർഷവും പിരിച്ചുവിടണമെന്ന് ഓൺലൈനിൽ നടന്ന ചർച്ചയിൽ നിർദേശമായി സർപ്പിച്ചു. മികച്ച ഉദ്യോഗസ്ഥരെ പൊതുജന മദ്ധ്യത്തിൽ ആദരിക്കണം. എല്ലാ ജീവനക്കാർക്കും മൂന്ന് വർഷമെങ്കിലും ഒരു സ്ഥലത്ത് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. പെൻഷൻ പ്രായം അറുപത് വയസോ മുപ്പത് വർഷത്തെ സേവനമോ ആക്കണം തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചു. ഭാരവാഹികളായ എസ്.സുവർണകുമാർ, എം.ജി.മണി, പി.വി.ശശിധരൻ, എം.കെ.കുമാരൻ, കെ.ജി.സതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.