
കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. കാറിനുള്ളിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ എം.സി റോഡിൽ ചിങ്ങവനം ഇലക്ട്രോകെമിക്കൽസിന് മുന്നിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി ഗതാഗതം വഴി തരിച്ചു വിട്ടു. കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റി റോഡിലെ ഗതാഗത തടസം ഒഴിവാക്കി.