പമ്പാവാലി : സ്ത്രീകളെയും യൂവാവിനെയും പൊതുവഴിയിൽ ആക്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പമ്പ റേഞ്ച് ഓഫീസിനു മുമ്പിൽ കോൺഗ്രസ് ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി എ സലിം ഉദ്ഘാടനം ചെയ്തു. ജെയിംസ് ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പിലുമാക്കൽ, മണ്ഡലം പ്രസിഡന്റ് ടി.വി ജോസഫ്, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ഐ.എൻ.ടി.യു.സി റീജണൽ കമ്മറ്റി പ്രസിഡന്റ് നാസർ പനച്ചി, ബൂത്ത് പ്രസിഡന്റ് ബിജു കായപ്ലാക്കൽ, മോഹനൻ പുതുപ്പറമ്പിൽ, കുട്ടപ്പൻ മഞ്ഞപള്ളികുന്നേൽ, അനീഷ് മൈലമൂട്ടിൽ, ബോബൻ പള്ളിക്കൽ, ഷിബു ഐരേകാവിൽ, സാമുവേൽ പാമ്പാക്കുട, രെതിന് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.