ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സർപ്പസന്നിധിയിൽ നടത്തിയ കന്നിമാസ ആയില്യംപൂജ ഭക്തിനിർഭരമായി.മേൽശാന്തി വടക്കേൽ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ചു. കരിക്ക് നിവേദ്യവുമുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനം അനുവദിച്ചു. മഞ്ഞൾപ്രസാദവും പായസവും വിതരണം ചെയ്തു.