കാഞ്ഞിരപ്പള്ളി: ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ 21 കുഴൽകിണറുകൾ നിർമ്മിക്കാൻ 27.5 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് പി.എ.ഷെമീർ എന്നിവർ അറിയിച്ചു. കുഴൽ കിണറിന് 75000 രൂപയും ശുദ്ധജലത്തിന്റെ ലഭ്യത അനുസരിച്ച് പത്തിലധികം കുടുംബങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള കുടിവെള്ള പദ്ധതികൾക്ക് 1.5 ലക്ഷം രൂപയും പട്ടികജാതി കോളനികളിലെ കിണർ നിർമ്മാണത്തിന് അഞ്ചുലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.