കാഞ്ഞിരപ്പള്ളി: കുറുവാമുഴി ഫാർമേഴ്‌സ് ക്ലബിലെ അംഗങ്ങൾ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം എം.ജി യൂണിവേഴ്‌സിസിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ: പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഫാർമേഴ്‌സ് ക്ലബ്. രക്ഷാധികാരി ലതാ എബ്രാഹം അദ്ധ്യക്ഷയായി. കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സജിൻ വി വട്ടപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.സി.പി .എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ.എൻ ദാമോദരൻ, കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി കെ.ആർ തങ്കപ്പൻ, ഷാജി ജബ്ബാർ, കെ.കെ ലാൽ,എം.എസ് സാബു,ലത്തീഫ് ,അഷറഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.