കട്ടപ്പന: നഗരസഭ 11ാം വാർഡിലെ നവീകരിച്ച കൊച്ചുതോവാളആശ്രമംപടിപുവേഴ്‌സ് മൗണ്ട് റോഡ് തുറന്നു. കൗൺസിലർ സിബി പാറപ്പായി ഉദ്ഘാടനം നിർവഹിച്ചു. ടോമി പള്ളിവാതുക്കൽ, ഐ.കെ. ദിനേശൻ, സുധർമ മോഹനൻ, സജോ എളൂപ്പാറ തുടങ്ങിയവർ പങ്കെടുത്തു.കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാതയുടെ രണ്ടുകിലോമീറ്റർ ഭാഗം എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് ചെയ്തത്.