ചമ്പക്കര: ചമ്പക്കര സെന്റ് ജോസഫ് യു.പി സ്‌കൂളിൽ സ്‌കൂൾതല സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം നടന്നു. സമ്മേളന ഉദ്ഘാടനവും സമ്പൂർണ്ണ ഡിജിറ്റൽ ലാബ് പ്രഖ്യാപനവും നെടുംകുന്നം പഞ്ചായത്ത് മെമ്പർ ലതാ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബി ശശികുമാർ പാലൂർ അദ്ധ്യക്ഷത വഹിച്ചു. ജാൻസമ്മ, ജോസഫ്, ജിജി, ഷൈനി എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ മനോജ് ജോസഫ് സ്വാഗതവും ഗ്രേസമ്മ മാത്യു നന്ദിയും പറഞ്ഞു.