
കുറവിലങ്ങാട് : കേരളത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും ഡിജിറ്റൽ ക്ലാസ്സ് മുറികൾ സജ്ജമാക്കിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലതലത്തിലുള്ള പ്രഖ്യാപനം മോൻസ് ജോസഫ് എം.എൽ.എ നടത്തി.
കടുത്തുരുത്തി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകൾക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാൻ കഴിഞ്ഞതായി എം.എൽ.എ അറിയിച്ചു.
കടുത്തുരുത്തി ഗവ. വൊക്കേഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മേരി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനിൽ, സുനുജോർജ്, ബിനോയി ചെറിയാൻ, ആൻസമ്മ സാബു, സിനി ആൽബർട്ട്, ജിൻസി എലിസബത്ത്, അനില ചാക്കോ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രകാശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എ.ഇ.ഒ ശ്രീലത ഇ.എസ് പദ്ധതി വിശദീകരണം നടത്തി.