കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിലെ വീടുകളിൽനിന്നുള്ള അജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് എല്ലാ വാർഡുകളിലും മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഇനി മുതൽ മിനി എം.സി.എഫുകളിൽ ശേഖരിക്കും. വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് പ്രതിമാസം 30 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്തിലെ മിനി എം.സി.എഫുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ നിർവഹിച്ചു.