covid

കോട്ടയം : ജില്ലയിൽ 382 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 375 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴുപേരും കോവിഡ് ബാധിതരായി. 17 പേർ ആരോഗ്യപ്രവർത്തകരും മൂന്നു പേർ മറ്റു ജില്ലക്കാരുമാണ്. 60 വയസിനു മുകളിലുള്ള 75 പേർക്ക് കോവിഡ് ബാധിച്ചു. 475 പേർ രോഗമുക്തരായി. നിലവിൽ 5466 പേരാണ് ചികിത്സയിലുള്ളത്. 18758 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

കൂടുതൽ രോഗബാധ ഇവിടെ

കോട്ടയം : 51

ചങ്ങനാശേരി : 40

പാമ്പാടി : 20

അതിരമ്പുഴ : 17

ഏറ്റുമാനൂർ : 16

എരുമേലി, വൈക്കം : 15

ഈരാറ്റുപേട്ട : 11

ആർപ്പൂക്കര : 10

കങ്ങഴ : 9

പാലാ : 8

ചെമ്പ്, ചിറക്കടവ്, പാറത്തോട് : 7

പനച്ചിക്കാട് : 6

അയർക്കുന്നം, കടപ്ലാമറ്റം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, പൂഞ്ഞാർ, പുതുപ്പള്ളി, വിജയപുരം : 5

എലിക്കുളം, മറവന്തുരുത്ത്, മീനടം, രാമപുരം, തിരുവാർപ്പ്, വാഴപ്പള്ളി : 4