കോട്ടയം : ബി.ഡി.ജെ.എസിന്റെ യുവജന വിഭാഗമായ ബി.ഡി.വൈ. എസ് കോട്ടയം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ പ്രസിഡന്റായി എം ആർ ഉല്ലാസ് പൂഞ്ഞാറിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അരുൺ വി.പി കോട്ടയം, അജയൻ ഏറ്റുമാനൂർ, ശങ്കർദാസ് വൈക്കം, സലിമോൻ പാല, സെക്രട്ടറിമാരായി സുമോദ് എം എസ് ഏറ്റുമാനൂർ, ബിനീഷ് കടുത്തുരുത്തി,അജേഷ് എസ് നായർ പൂഞ്ഞാർ, ജയൻ പുതുപ്പള്ളി, , ജോ :സെക്രട്ടറിമാരായി സനൽ മണ്ണൂർ പൂഞ്ഞാർ, എം.വി ശ്രീകാന്ത് കാഞ്ഞിരപ്പള്ളി, ബിനൂപ് മോഹൻ കോട്ടയം എന്നിവരെയും തിരഞ്ഞെടുത്തു.