തലയോലപ്പറമ്പ്: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടത്തി.തലയോലപ്പറമ്പ് ജംഗ്ഷനിൽ നടന്ന സമര പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പി.വി.പ്രസാദ്, എം.കെ. ഷിബു, ശശിധരൻ വാളവേലി, ജോസ് ജേക്കബ്, പി.കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.