വൈക്കം; കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും ഹൈടെക് ആക്കിയതിന്റെ പ്രഖ്യാപനം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സി.കെ. ആശ എം.എൽ.എ നടത്തി.
വൈക്കത്തെ 68 സ്‌കൂളുകളിലും ലാപ്‌ടോപ്, പ്രൊജക്ടർ, മോണിറ്ററിംഗ് അസസ്സറീസ്, സ്‌ക്രീൻ ബോർഡ്, എൽ. ഇ. ഡി. ടി. വി., മൾട്ടി ഫംഗ്ഷൻ പ്രിന്റർ, ഡി. എസ്. എൽ. ആർ. ക്യാമറ, എച്ച്. ഡി. വെബ് ക്യാം, യു. എസ്. ബി. സ്പീക്കർ തുടങ്ങി 2094 ഉപകരണങ്ങളാണ് ക്ലാസ് മുറികളിൽ ക്രമീകരിക്കുന്നത്. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി, അഡ്വ. കെ.കെ രഞ്ജിത്ത്, പി.സുഗതൻ, ഡി.രഞ്ജിത്ത്കുമാർ, ടി.കെ. സുവർണ്ണൻ, എ.ഇ.ഒ പ്രീത രാമചന്ദ്രൻ, പ്രിൻസിപ്പാൾ വി.പി. ശ്രീദേവി, എച്ച്.എം. എം.ആർ. സുനിമോൾ, പി. ടി. എ. പ്രസിഡന്റ് സുമേഷ് കുമാർ, ജി. ശ്രീകുമാരൻ നായർ, സാബു പി. മണലൊടി എന്നിവർ പങ്കെടുത്തു.