
അടിമാലി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് വൈദികനായ ആയുർവേദ ഡോക്ടർ പിടിയിലായി.അടിമാലി പാലക്കാടൻ ആയുർവേദ ആശുപത്രി ഉടമ ഫാ. ഡോ.റെജി പാലക്കാടനെയാണ് അടിമാലി മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ടാണ് 22 വയസുകാരി അമ്മയോടെപ്പം ചികിത്സ തേടിയെത്തിയത്. യുവതിയെ പരിശോധനയ്ക്കിടയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.അമ്മയോടൊപ്പം വീട്ടിൽ എത്തിയ യുവതി പിതാവിനോട് വിവരം പറഞ്ഞു.. തുടർന്ന് പിതാവിനൊപ്പം ചികത്സാ കേന്ദ്രത്തിൽ എത്തി വൈദികനെ തടഞ്ഞുവച്ചു.സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് അടിമാലി പൊലീസ് എത്തി വൈദികനെ സ്റ്റേഷനിൽ എത്തിച്ചു. യുവതി നൽകിയ പരാതിയെ തുടർന്ന് ലൈംഗിക പീഡനത്തിന് വൈദികനെതിരെ കേസെടുക്കുകയായിരുന്നു.