ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്‌റ്റേഷനിലെ എസ്. ഐയ്ക്കും പൊലീസുകാരനും നേരെ ആക്രമണം. സംഭവത്തിൽ തെക്കേക്കര എട്ടുപങ്കിൽ സുനീർ പരീക്കുട്ടി അറസ്റ്റിലായി. കൂട്ടാളികളായ സുബീഷ് കൈതക്കാട്ടിൽ, മുജീബ്, ഷാനവാസ് എന്നിവർ ഓടി രക്ഷപ്പെട്ടു. കുരിക്കൽ നഗറിനു സമീപം മാസ്‌ക് ധരിക്കാതെ സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തതോടെ മദ്യലഹരിയിലായിരുന്ന സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്. ഐ. അനുരാജിനും സിവിൽ പൊലീസ് ഓഫീസർ ജസ്റ്റിൻ ജോസഫിനും പരിക്കേറ്റു. നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയാണ് സുബീഷ്. കോടതി സുനീറിനെ റിമാൻഡ് ചെയ്തു.