ngo

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ മരങ്ങാട്ടുപള്ളി ആണ്ടൂർ അമ്പലപ്പാടത്ത് ആരംഭിച്ച നെൽകൃഷി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജനറൽ സെക്രട്ടറി റ്റി.സി മാത്തുക്കുട്ടി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി
യേറ്റംഗം സീമ.എസ് നായർ, ജില്ലാ സെക്രട്ടറി ഉദയൻ വി.കെ, ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം ജെ അശോക് കുമാർ, മീനച്ചിൽ ഏരിയ സെക്രട്ടറി വി.വി വിമൽകുമാർ, ഏരിയ പ്രസിഡന്റ് സന്തോഷ് കുമാർ ജി തുടങ്ങിയ യൂണിയൻ നേതാക്കൾ, പാടശേഖരസമിതി പ്രസിഡന്റ് ജോയി സിറിയക് എന്നിവർ പങ്കെടുത്തു.