
ചങ്ങനാശേരി: ചങ്ങനാശേരി ഫയർസ്റ്റേഷനിൽ 18 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ അടച്ചു. സ്റ്റേഷനിൽ ആകെ 40 ജീവനക്കാരാണുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പേർക്കും വീട്ടിലായിരുന്ന രണ്ടുപേർക്കുമാണ് രോഗം . ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. തെങ്ങണ, കുറിച്ചി എന്നിവിടങ്ങളിലെ കൊവിഡ് ഫസ്റ്റ് ലെയിൻ സെന്ററിലേക്ക് ഇവരെ മാറ്റി. സ്റ്റേഷനിൽ അണുനശീകരണം നടത്തി. അടിയന്തര നടപടികൾക്കായി സ്റ്റേഷനിൽ രണ്ടു ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.