
വൈക്കം: പുളിഞ്ചുവട് റെസിഡന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി അനുമോദിച്ചു. സി.കെ.ആശ എം.എൽ.എ.പുരസ്‌കാരം വിതരണം ചെയ്തു.വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സചിവോത്തമൻ,വൈശാഖ് പ്രദീപ്,ആർ.രാജേന്ദ്രൻ പിള്ള,ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.