
ചങ്ങനാശേരി: കൊവിഡ് ബാധിച്ച് വയോധിക മരിച്ചു. കുറിച്ചി പഴയകളത്തിൽ വീട്ടിൽ മറിയാമ്മ (90) ആണ് മരിച്ചത്. നെടുങ്കണ്ടം ശാന്തൻപാറയിൽ മകളുടെ വീട്ടിൽ കഴിയവേ കാല് ഒടിഞ്ഞു. തുടർന്ന് വണ്ടൻമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ പള്ളി സെമിത്തേരിയിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ദഹിപ്പിച്ചു.