രാജാക്കാട് : എസ്.എസ്.എം കോളേജിൽ പുതിയതായി അനുവദിച്ച എം.എ ഇംഗ്ലീഷ് കോഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഡീൻ കുര്യാക്കോസ് എം. പി ഓൺലൈനായി നിർവ്വഹിക്കും. ഉദ്ഘാടനത്തെ തുടർന്ന് മൂവാറ്റുപുഴ നിർമ്മല കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ഡോ.നിബു തോമസ് നയിക്കുന്ന വെബ്ബിനാറും നടക്കും.