
കോട്ടയം :പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, ഗവ.പ്രൈമറി സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ നടന്ന ഡി.ഇ.ഒ ഓഫീസ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാർ എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ സ്റ്റീഫൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോൺസൺ സി ജോസഫ്, ജേക്കബ് ചെറിയാൻ ,എം സി സ്‌കറിയ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.