naddapatha

വൈക്കം : താലൂക്ക് ഗവ. ആയുർവേദ ആശുപത്രി മടിയത്തറ റോഡിന്റെ ഓരത്ത് സ്വകാര്യവ്യക്തി റോഡിലേക്ക് കോൺക്രീ​റ്റ് സ്ലാബ് ഇട്ട് നടപ്പാത ഇറക്കി പണിതത് ഗതാഗതത്തിന് തടസമായതായി പരാതി. നഗരസഭ 23, 25, 26 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്. വീതി കുറഞ്ഞ റോഡിൽ നടപ്പാത ഇറക്കി കെട്ടിയത് മൂലം വാഹനങ്ങൾക്ക് സൈഡ് കൊടുത്തുപോകാനാകുന്നില്ല. താലൂക്ക് ആശുപത്രിയിലേക്കും തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണിലേക്കും നിരവധി വാഹനങ്ങൾ വരുന്നുണ്ട്. ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. കാരയിൽ ഒട്ടോ ബ്രദേഴ്‌സ് തൊഴിലാളികളും, പ്രദേശവാസികളും നഗരസഭയിൽ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.
തകർന്ന് കിടന്ന റോഡ് പുനർനിർമ്മിക്കുന്ന ജോലി നടന്നുവരികയാണ്. സ്വകാര്യ വ്യക്തി റോഡിലേക്ക് തള്ളിയിട്ട കോൺക്രീ​റ്റ് ഭാഗം നീക്കം ചെയ്താൽ ടാർ ചെയ്യുന്ന സമയത്ത് കുഴികൾ അടച്ച് റോഡ് ഗതാഗത യോഗ്യമാക്കാൻ കഴിയും. റോഡിന്റെ ഒരു മീ​റ്റർ ഭാഗം കവർന്നെടുത്തിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണെന്നാണ് ആരോപണം.