samaram

വൈക്കം : കേന്ദ്ര സർക്കാരിന്റെ കർഷകദ്റോഹ ബില്ലിനെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ വൈക്കം ടെലിഫോൺ എക്‌സ്‌ചേഞ്ചിനു മുന്നിൽ സമരം നടത്തി.കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ, കർഷക സംഘം ഏരിയാ സെക്രട്ടറി ടി. ടി. സെബാസ്റ്റ്യൻ, ഗോപാലകൃഷ്ണൻ, കെ. രമേശൻ, എൻ.മോഹനൻ, സുഗുദാനന്ദൻ എന്നിവർ പ്രസംഗിച്ചു. കച്ചേരിക്കവലയിൽ നടന്ന സമരം കിസാൻ സഭ സംസ്ഥാന കമ്മി​റ്റിയംഗം കെ. കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.