
ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.മാണി മെമ്മോറിയൽ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു. ജോസ്.കെ.മാണി വിതരണോദ്ഘാടനം നിർവഹിച്ചു. കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുമോദന പ്രസംഗം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോർജ്കുട്ടി ആഗസ്തി, ഇമാം കൗൺസിൽ ചെയർമാൻ ജനാബ്.നദീർ മൗലവി ,കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മുതുപുന്നക്കൽ, കെ.എസ്.സി (എം) പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജാൻസ് വയലിക്കുന്നേൽ, എ.കെ നാസർ, ജോഷി മൂഴിയാങ്കൽ, പി.ടി തോമസ് പുളിക്കൽ, ജെയിംസ് വലിയവിട്ടീൽ, മിനി സാവിയോ, മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ മിനി അഗസ്റ്റിൻ,എന്നിവർ പ്രസംഗിച്ചു.