
പാലാ: ജോസ് വിഭാഗത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നതായി പാലാ എം.എൽ.എ മാണി സി. കാപ്പൻ പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു പ്രചരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടി മാത്രമാണ്. പാലായിലെ തന്റെ വിജയം ഇടതു പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി ജനം നൽകിയതാണ്. എൻ.സി.പി ഇടതു മുന്നണിയോടൊപ്പം ഉറച്ചു നിൽക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പാർട്ടി നിലപാട് തന്നെയാണ് തന്റെയും നിലപാട്.