
കോട്ടയം: കൊവിഡ് മാനദണ്ഡ പ്രകാരം നവരാത്രി ആഘോഷിക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് ക്ഷേത്രത്തിൽ വെർച്ച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തും. ഇതിനായി തയ്യാറാക്കിയ ആപ്ളിക്കേഷൻ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് പുറത്തിറക്കും. പ്ളേസ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം. തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നത്. 17 മുതലാണ് നവരാത്രി ആഘോഷം. കലോപാസന, പൂജവയ്പ്പ്, വിദ്യാരംഭം എന്നിവയ്ക്ക് വെർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്താം. ഒരേ സമയം 40 പേർക്ക് ക്ഷേത്രമതിലിനുള്ളിൽ പ്രവേശിക്കാനാവും .