kaduthuruthy

കുറവിലങ്ങാട് : കർഷകർ ഉൾപ്പെടെ ആദായ നികുതിയുടെ പരിധിയിൽപ്പെടാത്ത 60 വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്ഥാനമൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്‌തു. സ്റ്റിയറിംഗ് കമ്മറ്റി അംഗം മാഞ്ഞൂർ മോഹനൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ മേരി സെബാസ്റ്റ്യൻ, തോമസ് കണ്ണംന്തറ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, സി.എം ജോർജ്, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ടോമി മാക്കിൽ, ജോസഫ് പൂച്ചക്കാല, ടോമി വടക്കേപ്പറമ്പിൽ, ജോണി കണിവേലിൽ, ഓനച്ചൻ മയിലാടുംപാറ, ജോണിച്ചൻ പൂമരം, ജിൻസ് ചക്കാല, ജോസ്മോൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.