കട്ടപ്പന: രാജ്യസഭ എം.പി സ്ഥാനം രാജിവച്ച ജോസ് കെ.മാണി, യു.ഡി.എഫിനൊപ്പം നിന്നു നേടിയ കോട്ടയം പാർലമെന്റ് സീറ്റും രണ്ട് എം.എൽ.എ. സ്ഥാനവും രാജിവയ്ക്കാൻ സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്ന് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി. പീഡാനുഭവ നാളുകൾ സമ്മാനിച്ച ഇടതുപക്ഷത്തിനൊപ്പം കേരള കോൺഗ്രസിനെ എത്തിച്ച ജോസ് കെ.മാണി, കെ.എം. മാണിയുടെ ആത്മാവിനോടു പോലും നീതി പുലർത്തുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.