g-sukumaran-nair-

ചങ്ങനാശേരി: ശബരിമലയിൽ അനുഷ്ഠാനമൂല്യം ചോരാതെ തീർത്ഥാടനം അനുവദിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട, എരുമേലി ഉൾപ്പെടുന്ന കോട്ടയം എന്നീ ജില്ലകളിലെങ്കിലും തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമാക്കരുത്. പമ്പാസ്നാനവും ബലിതർപ്പണവും നെയ്യഭിഷേകവും നടത്തുന്നതിനുള്ള അവസരം ഉണ്ടാവണം. ദർശനസ്വാതന്ത്ര്യത്തെ കേവലം വരുമാനസ്രോതസായി കരുതാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.