കട്ടപ്പന: നൃത്ത അദ്ധ്യാപകർ ഇന്ന് വൈകിട്ട് അഞ്ചിന് ഉപ്പുതറയിൽ ധർണ നടത്തും. ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ ആത്മഹത്യ ശ്രമത്തിലേക്ക് തള്ളിവിട്ട സംഗീത നാടക അക്കാദമി ഭാരവാഹികളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാടകിന്റെ നേതൃത്വത്തിൽ അക്കാദമിക്ക് മുമ്പിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ധർണ.