youth

കട്ടപ്പന: മുന്നണിവിട്ട റോഷി അഗസ്റ്റിൻ എം.എൽ.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കട്ടപ്പനയിൽ റോഷിയുടെ കോലം കത്തിച്ചു. രണ്ട് പതിറ്റാണ്ടായി യു.ഡി.എഫ്. പ്രവർത്തകർ നൽകിയ വിശ്വാസത്തിനു കോട്ടം സംഭവിക്കുകയും ബുദ്ധിശൂന്യമായ നിലപാടെടുത്ത എം.എൽ.എ. രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് കെ.എസ്. സജീവ്, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് രാജു, ജിതിൻ തോമസ്, വി.സി. ജിത്ത്, അരവിന്ദ് രാജ്, അമൽ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.