അടിമാലി:രാജകുമാരിയിൽ നിന്നും കൊവിഡ് പോസിറ്റീവ് അയ ഏഴ്പേർ അടിമാലിയിൽ എത്തിയെന്ന വിവരം സമൂഹ മദ്ധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലായി.കൊവിഡ് പോസിറ്റീവ് ആയ അന്യസംസ്ഥാനക്കാരായ തോട്ടം തൊഴിലാളികളെ കല്ലാറിൽ വെച്ച് പിടികൂടി ക്വേറണ്ടയ്‌നിൽ പാർപ്പിച്ചു.രാജകുമാരിയിലെ തോട്ടം തൊഴിയാളികളായ ജാർഖണ്ഡ് സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനേതുടർന്ന് ഉടമയുടെ സംരക്ഷണയിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു.ഇവർക്ക് യാതൊരുവിധ രോഗ ലക്ഷണങ്ങളും ഇല്ലാത്തതിനാണ് ആരോഗ്യ പ്രവർത്തകർ അത്തരത്തിലുള്ള നടപടി സ്വീകരിച്ചത് എന്ന് പറയുന്നു.തോട്ടം ഉടമ ഇവരേയും മറ്റ് 5 പേരേയും കൂട്ടി കല്ലാറിലെ മറ്റൊരു തോട്ട ഉടമയുടെ അടുത്തേക്ക് സ്വകാര്യ ബസ്സിൽ കയറ്റി വിട്ടു.ഇവർ അടിമാലിയിൽ വന്നിറങ്ങിയവർ മറ്റൊരു ജീപ്പിൽ കല്ലാറിലെ തോട്ടത്തിലേയ്ക്ക് പോയി. രാജകുമാരിയിൽ നിന്നും ഇവർ അടിമാലിക്ക് പോയ വിവരം ആരോഗ്യപ്രവർത്തകർ അടിമാലി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജീപ്പിൽ യാത്ര ചെയ്ത 12 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാജകുമാരിയിലെ ആരോഗ്യ പ്രവർത്തകരും, രാജക്കാട് പൊലീസും ചേർന്ന് ഇവരെ രാജകുമാരിയിലെ തോട്ടം ഉടമയുടെ സംരക്ഷണയിൽ രാജകുമാരി അരമനപ്പാറയിലെ ഐസ്വലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.രാജകുമാരിയിലെയും കല്ലാറിലെയും തോട്ട ഉടമകൾക്കെതിരെ പൊലീസ് മേൽ നടപടി സ്വീകരിച്ചു.