കട്ടപ്പന: ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്തെ മാലിന്യം നീക്കി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഇടപെടലിലാണ് നടപടി. മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭയുടെ മാലിന്യ നിർമാർജന പദ്ധതിയുമായി ഭവന നിർമാണ ബോർഡ് സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിനിടെ ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി ചൊവ്വാഴ്ച രാത്രി മാലിന്യം നീക്കി. അലക്ഷ്യമായി മാലിന്യം തള്ളിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.