car

കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ ഇരുപതേക്കറിനു സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കാഞ്ചിയാർ ഭാഗത്തുനിന്നും വന്ന കാറാണ് തലകീഴായി മറിഞ്ഞത്. കനത്ത മഴ മൂലം കാഴ്ച മങ്ങിയതാണ് അപകടത്തിനുകാരണം. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.