അടിമാലി: ജലനിരപ്പ് ഉയർന്നതോടെ കല്ലാർക്കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ ഇന്നലെ രാത്രി തുറന്നു. ഏഴ് മണിയോടെ ഒരു ഷട്ടർ 15 സെ.മീ. ആണ് ഉയർത്തിയത്. ജലനിരപ്പ് താഴ്ന്നതിനാൽ പാബ്ല അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയിട്ടില്ല. രണ്ടിടത്തും പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ച് ജലനിരപ്പ് താഴ്ത്തി നിർത്താനാണ് ശ്രമം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽ ശക്തമായ മഴയാണ് ലഭിച്ചത്.