കോട്ടയം : സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലയിലെ മികച്ച യൂത്ത് ക്ളബുകൾക്ക് നൽകുന്ന സ്വാമി വിവേകാനന്ദൻ പുരസ്കാരം അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ വിതരണം ചെയ്തു. യുവജന ക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ടി.എസ്. ലൈജു അദ്ധ്യക്ഷത വഹിച്ചു. മികച്ച യുവമാദ്ധ്യമ പ്രവർത്തകനുള്ള സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം നേടിയ കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ കെ.മിഥുൻ സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ കെ.ആർ. സെയിൻ നന്ദിയും പറഞ്ഞു.