കുറവിലങ്ങാട് : വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിനായി പുതിയതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30 ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം കടുത്തുരുത്തി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.