കാഞ്ഞിരപ്പള്ളി : മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എലിക്കുളം പഞ്ചായത്തിൽ ബ്രെഡും പാലും വിതരണം ചെയ്തു. പനമറ്റം കോളനി, ചാത്തമല കോളനി എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം വഞ്ചിമല പള്ളി വികാരി ഫാ.ജോസ് മാറാമറ്റം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് മഹേഷ് ചെത്തിമറ്റം, സെക്രട്ടറി ജോയി കുരിശുംമൂട്ടിൽ, പഞ്ചായത്ത് മെമ്പർമാരായ ഷേർലി അന്തിയാംങ്കുളം, സൂര്യാമോൾ മെത്തായത്തേൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.