പനമറ്റം : ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. മേൽശാന്തി പുന്നശേരി ഇല്ലം വിനോദ് നമ്പൂതിരി ഭദ്രദീപം തെളിച്ചു. 23 വരെ രാവിലെ 6 മുതൽ ദേവിഭാഗവത പാരായണം. 23ന് പൂജവയ്പ്, 26 ന് വിജയദശമിദിനത്തിൽ പൂജയെടുപ്പും വിദ്യാരംഭവും നടത്തും.
ഉരുളികുന്നം : ഐശ്വര്യഗന്ധർവ്വസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ നവരാത്രിയാഘോഷഭാഗമായി ദിവസവും ദേവീഭാഗവത പാരായണം, നവരാത്രി പൂജ എന്നിവ നടത്തും. 23ന് പൂജവയ്പ്, 26ന് വിദ്യാരംഭം എന്നിവ നടത്തും. നവരാത്രി സംഗീതാർച്ചനയുമുണ്ട്.