മുണ്ടക്കയം : ഗ്രാമപഞ്ചായത്തിനെ ശുചിത്വ പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് പഞ്ചായത്ത് ഭരണസമിതി. തദ്ദേശ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് ഇത്തരമൊരു ശ്രമമെന്നും ഭരണസമിതി കുറ്റപ്പെടുത്തി. അഞ്ച് വർഷം കൊണ്ട് കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയ ഭരണസമിതിയെ പൊതുജനമദ്ധ്യത്തിൽ തെറ്റുകാരാക്കി മാറ്റുന്നതിനുള്ള ശ്രമമാണിത്. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ശുചിത്വ പദവി നല്കുന്നതിനുള്ള അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. പരിശോധന നടത്തിയവർ അർഹതയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ കോട്ടയം കേന്ദ്രീകരിച്ച് ചിലർ നടത്തിയ
അട്ടിമറിയാണ് ശുചിത്വ പദവി നഷ്ടപ്പെടാൻ കാരണമായത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, വൈസ് പ്രസിഡന്റ് വൽസമ്മ തോമസ് എന്നിവർ പറഞ്ഞു.