കട്ടപ്പന: ടാറിംഗ് തകർന്ന് കുഴികൾ രൂപപ്പെട്ടതോടെ അന്യാർതൊളുബാലഗ്രാം റോഡിൽ യാത്ര ദുഷ്‌കരമായി. റോഡിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ കാൽനടയാത്ര പോലും ദുസഹമായി മാറിക്കഴിഞ്ഞു. കുഴികളിലൂടെ യാത്രചെയ്ത് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി. കരുണാപുരം പഞ്ചായത്തിന്റെ പരിധിയിൽപെട്ട നാലു കലോമീറ്റർ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.