covid

കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ 495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4404 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും രോഗികൾ. 491 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മറ്റു ജില്ലക്കാരായ നാലു പേരും 10 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

ജില്ലയിൽ നഗര പ്രദേശത്താണ് ഏറ്റവും കൂടുതൽ രോഗികൾ. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും കൊവിഡ് ബാധിതരായി. 43 രോഗികളുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. 185 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 5986 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16980 പേർ കൊവിഡ് ബാധിതരായി. 10974 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17269 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.