കട്ടപ്പന: പുളിയൻമല ക്രൈസ്റ്റ് കോളജിൽ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള എം.ജി.എൻ.സി.ആർ.ഇയുടെ നേതൃത്വത്തിൽ ഗ്രാമീണ സംരംഭകത്വ വികസന സെൽ രൂപീകരിച്ചു. കോളജ് കൗൺസിലർ ഫാ. തോംസൺ കൂടപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് വിഭാഗം മേധാവി ബോബൻ ടി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എ. വിദ്യാർത്ഥികൾക്കായി ബിസിനസ് പ്ലാൻ പ്രസിദ്ധീകരണ മത്സരവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അലക്‌സ് ലൂയിസ് തണ്ണിപ്പാറ, ടോണി മാത്യു പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.